ഇനി ഞാൻ ഉറങ്ങട്ടെ- പി കെ ബാലകൃഷ്ണൻ
"ഇന്നലെ വഴിതെറ്റിപ്പോയ ഉറക്കം ഇന്ന് കണ്ണുകളിൽ നേരത്തെ കൂടണഞ്ഞു പണയപ്പെടുത്തിയ ഹൃദയം സുരക്ഷിതമാണെന്ന് തിരിച്ചറിവിൽ ഇനി ഞാൻ ഉറങ്ങട്ടെ" 1974 കേരള സാഹിത്യ അക്കാദമി അവാർഡും 1978 വയലാർ രാമവർമ്മ സാഹിത്യ അവാർഡും നേടിയ ശ്രദ്ധേയമായ മലയാളത്തിന്റെ നോവലാണ് പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന് നോവൽ. ഈ നോവൽ കർണ്ണന്റെ കഥ ദ്രൗപതിയുടെ ചിന്തകളിലൂടെ കാണിക്കുന്നു. നോവൽ തുടങ്ങുന്നത് യുദ്ധഭൂമിയിൽ യുദ്ധം അവസാനിക്കുന്നിടത്ത് നിന്നാണ്. കർണ്ണൻ മൂത്ത സഹോദരൻ ആണെന്ന വസ്തുത യുധിഷ്ഠിരനെ ജീവിതത്തിൽ വിരക്തനാകുന്നു. ഈ ഭാവമാറ്റം ദ്രൗപതിയിൽ ചലനം സൃഷ്ടിക്കുന്നു. അസ്വസ്ഥതകളിൽ തുടങ്ങിയ അന്വേഷണം സൂതപുത്രനായി ജീവിക്കേണ്ടിവന്ന പാണ്ഡവ രാജകുമാരൻ കർണ്ന്റെ കഥയിൽ അവസാനിക്കുന്നു. പാണ്ഡവരിൽ മൂത്ത പുത്രനായ കർണ്ണനെ, പാണ്ഡവ പക്ഷത്തിന്റെ രാജാവാകേണ്ട കർണ്ണനെ യുദ്ധത്തിൽ ചതിപ്രയോഗത്തിലൂടെ വീഴ്ത്തിയാണ് തൻറെ ഭർത്താക്കന്മാർ തനിക്ക് നീതി വാങ്ങിത്തന്നത് എന്ന ചിന്ത ദ്രൗപതിയെ തളർത്തുന്നു. ജീവിതത്തിൻറെ അർത്ഥശൂന്യത വീണ്ടും വീണ്ടും വ്യക്തമാക്കി കൊണ്ടാണ് നോവൽ അവസാനിക്ക...