പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Riot- കലാപം -ശശി തരൂർ

ഇന്ത്യയിലെ ഒരു അമേരിക്കൻ സ്ത്രീയുടെ മരണം സമൂഹത്തെ  അലട്ടുന്ന മതപരമായ സംഘർഷങ്ങളെക്കുറിച്ചുള്ള ചിന്തനീയവും സാമൂഹ്യശാസ്ത്രപരമായി കൃത്യവുമായ ഒരു നോവലാണ് കലാപം . 1989 സെപ്‌റ്റംബർ 30-ന്, ന്യൂ ഡൽഹിക്ക് കിഴക്കുള്ള സലിൽഗഡ് പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട ഒരു കലാപത്തിൽ, ജനസംഖ്യാ നിയന്ത്രണ സംഘടനയുടെ സന്നദ്ധപ്രവർത്തകയായ പ്രിസില്ല ഹാർട്ട് എന്ന 24-കാരി കുത്തേറ്റു മരിച്ചു. ഏതാനും ആഴ്‌ചകൾക്കുശേഷം, പ്രിസില്ലയുടെ വിവാഹമോചിതരായ മാതാപിതാക്കളായ കാതറിനും റുഡ്യാർഡ് ഹാർട്ടും അവളുടെ ഇഫക്‌റ്റുകൾ എടുക്കുന്നതിനും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുമായി സലിൽഗഡിലേക്ക് യാത്ര ചെയ്യുന്നു. പ്രിസില്ലയുടെ സലിൽഗഡിലെ  താമസത്തിൽ പങ്കെടുത്ത അമേരിക്കകാർ, ഇന്ത്യക്കാർ തുടങ്ങി  വിവിധ കഥാപാത്രങ്ങളുടെ   വിവരണങ്ങളിലൂടെ  തരൂർ പുസ്തകത്തെ വിഭജിക്കുന്നു. പ്രിസില്ലയുടെ കത്തുകളിൽ നിന്നും ഡയറികളിൽ നിന്നും, കഥയുടെ ചുരുളഴിയുന്നതിനോടൊപ്പം ആ കാലത്തെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുകയും ചെയുന്നുണ്ട്. വിവാഹിതനായ ജില്ലാ മജിസ്‌ട്രേറ്റായ ലക്ഷ്മണുമായി പ്രിസില്ലയ്ക്ക് ഒരു ദുഷ്‌കരമായ ബന്ധമുണ്ട്, പട്ടണത്തിന് പുറത്തുള്ള ആരു...

കെ വി മണികണ്ഠൻ- മൂന്നാമിടങ്ങൾ

 ''ഭാരത സംസ്കാരം സദാ ചാരി നിന്ന് സംരക്ഷിക്കുന്നവർ ഇവിടെ വച്ച് വായന നിർത്തുക. ഈ പുസ്തകം നിങ്ങൾക്കുള്ളതല്ല. മഹാഭാരതം, ഗദ്യം വായിക്കുക എല്ലാ ഭാവങ്ങളും അത് പൂർത്തിയായാൽ നിങ്ങൾ പിന്നെ സദാ ചാരാൻ നിൽക്കില്ല. അപ്പോൾ നിങ്ങൾക്ക് ഈ പുസ്തകം വായിക്കാം'' എന്ന കുറിപ്പോടെയാണ്  നോവൽ ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ  എഴുത്തുകാരൻ പറയുന്നു ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികമല്ല. എല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആണ് . കഥാപാത്രങ്ങളുടെ പേരുകൾ, സ്ഥലങ്ങൾ കാലം ഇവയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളും മറ്റു അങ്ങനെ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്ത്രീ പുരുഷ ബന്ധങ്ങളുടെ അനുഭവങ്ങളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ഇന്ദിര, ഡാലിയ ,അഹല്യ, നരേന്ദ്രൻ  തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. സഹോദരന്റെ  കുഞ്ഞിനെ പ്രസവിച്ച ഇന്ദിര എന്ന എഴുത്തുകാരി വിവാഹം കഴിക്കാതെ അമ്മയായവളാണ് .  പുരുഷത്വത്തിന്റെ നിലാവ് കണ്ടെത്തിയ നാൾ മുതൽ അത് കാണിച്ച് തന്ന ഭാനുമതി ചേച്ചിയുടെ പിയേഴ്സ് മണത്തോട് എന്നുമിഷ്ടമാണ് ചിത്രകാരൻ  നരേന്ദ്രന്. അച്ഛനോട് പിണങ്ങി നാടുവിട്ട നരേന്ദ്രൻ പിന്...