പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആമേൻ - സിസ്റ്റർ ജെസ്മി

 2008 ഓഗസ്റ്റ് 31-ന് സിസ്റ്റർ  ജെസ്മി മദർ ഓഫ് കാർമൽ സഭ വിട്ടു. തനിക്ക്  ഭ്രാന്തനാണെന്ന് പ്രഖ്യാപിക്കാനുള്ള അധികാരികളുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾ തനിക്ക് മറ്റ് മാർഗങ്ങളൊന്നും നൽകിയില്ലെന്ന് അവർ പറയുന്നു. മുപ്പത്തിമൂന്നു വർഷത്തെ കന്യാസ്ത്രീയായിരിക്കെയുള്ള അനുഭവങ്ങളുടെ യാത്രയാണ് ഈ ആത്മകഥ.  കന്യാസ്ത്രീകളെയും വൈദികരെയും കുറിച്ച്  വർദ്ധിച്ചുവരുന്ന ആശങ്കയുടെ സമയത്താണ് സഭയുടെ നവീകരണത്തിനായുള്ള അഭ്യർത്ഥനയും ആത്മാർത്ഥതയും സംവേദനക്ഷമതയും ഉള്ള ആമേൻ എന്ന പുസ്തകം രചിക്കപ്പെട്ടത് . കന്യാസ്ത്രീയെപ്പോലെ എന്നാൽ കോൺവെന്റിന്റെ നാല് മതിലുകൾക്ക് പുറത്ത് ജീവിക്കുന്ന ജെസ്മിയുടെ യേശുവിലും സഭയിലും ഉള്ള അചഞ്ചലമായ ആത്മാവും വിശ്വാസവും ഇത് സ്ഥിരീകരിക്കുന്നു. കന്യാസ്‌ത്രീ മഠങ്ങളിലും സഭയുടെ മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന അനീതികൾ, കന്യാസ്ത്രീകൾക്കിടയിലെ രാഷ്ട്രീയം, പുരുഷമേൽകോയ്മ, ജനാധിപത്യ രാഹിത്യം, ലൈംഗികചൂഷണം എന്നീ വിഷയങ്ങളാണ് ഈ ആത്മകഥയിൽ പങ്കുവയ്ക്കുന്നത് ഒരു കോൺവെന്റിൽ ചെലവഴിച്ച മുപ്പത്തിമൂന്ന് വർഷത്തെ സിസ്റ്റർ ജെസ്മി റെൻഡർ ചെയ്ത വ്യക്തിഗത വിവരണമാണ് പുസ്തകം. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്...

ജീവിതമെന്ന അത്ഭുതം - കെ എസ് അനിയൻ

  കെ എസ് അനിയൻ എന്ന ചെറുകഥാകൃത്ത് എഴുതിയ ദൈവ തുല്യനായ അർബുദ ചികിത്സവിദഗ്ധൻ ഡോ .വി പി ഗംഗാധരൻ എന്ന ഡോക്ടറിന്റെ അനുഭവക്കുറുപ്പുകളാണ് 31 അധ്യായങ്ങൾ അടങ്ങിയ ജീവിതമുള്ള ഈ പുസ്തകം. അദ്ദേഹം കണ്ട 31 ൽ അധികം ജീവിതങ്ങളാണ് ഈ അനുഭവകുറിപ്പിൽ ഉള്ളത്. മറ്റു ഡോക്ടർ മാരിൽ നിന്നും ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് രോഗികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നിടത്തിലൂടെയാണ്. ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തന്നെ അതിനെ അഭിമുഖീകരിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നവരോടും, ജീവിതത്തിനു വില കൊടുക്കാത്തവരോടും ഒക്കെ നാം സാധാരണ പറയുന്ന ഒരു കാര്യമുണ്ട്. ആ ആർ സി സി വരെയൊന്ന് പോയി നോക്കാൻ.. ആർ സി സിയിൽ പോകുന്നതിനു പകരം ഈ പുസ്തകത്തിലൂടെ ഒന്ന് യാത്ര ചെയ്താൽ മതിയാകും ജീവിതത്തിന്റെ വിലയും , അഹങ്കാരത്തിന്റെ നിരർത്ഥകതയും മനസിലാക്കാൻ.  ജീവിക്കാൻ പ്രേരിപ്പിക്കുന്ന മോട്ടിവേഷൻ ആണ് ഈ അനുഭവക്കുറിപ്പുകൾ.  ഈ പുസ്തകത്തിലുടനീളം അർബുദം എന്ന ഞണ്ട് പിടി മുറുക്കിയത് കാരണം ജീവിത യാത്ര പകുതിയിൽ നിർത്തി മടങ്ങേണ്ടി വന്നവർ, രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് വന്നവർ, കാൻസർ വന്നത് കൊണ്ട് മാത്രം സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവ...

അപർണയുടെ തടവറകൾ (അശ്വതിയുടെയും )- ചന്ദ്രമതി

തന്റെ മുന്നിലൂടെ പല പല രൂപങ്ങളിൽ വന്നവരെ ആധാരമാക്കി ചന്ദ്രമതി എഴുതിയ സമകാലികപ്രസക്തിയുള്ള ഒരു നോവലാണിത്. പലതും കാണുമ്പോൾ , അറിയുമ്പോൾ എഴുതാതിരിക്കാൻ ആവില്ലെന്നും , ശരിയേതെന്ന് ആശയകുഴപ്പം നിലനിൽക്കുമ്പോഴും തടവറകൾ കൂടെയുണ്ടെന്ന് എഴുത്തുകാരി പറയുന്നു. എഴുത്തുകാരിയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യം എന്നാൽ ഒന്നും എഴുതാത്ത ഒരു ചെക്കാണ്. എഴുതാത്തിടത്തോളം വിലയില്ല. എഴുതിയാലോ വിലയും പോയി . ആത്മസംഘര്ഷങ്ങളുടെ പടുകുഴിയിൽ നട്ടം ചുറ്റുന്ന പുതിയ തലമുറയിലെ വേവലാതികളിലേക്കും, ചിന്താധാരകളിലേക്കും  നോവൽ നമ്മെ കൂട്ടി കൊണ്ട് പോകുന്നു . സ്വയം സൃഷ്ടിച്ച ഒരു ലോകത്തിൽ ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്ന യുവതലമുറക്ക് ലാപ്ടോപ്പ് , മൊബൈൽ തുടങ്ങിയ ഉപകരണങ്ങൾ ആൾകൂട്ടത്തിൽ നിന്നും രക്ഷപെടാനുള്ള ഉപകരണങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു. പുതിയ തലമുറയുടെ ചിന്താഗതികളെ ഇത്തരത്തിലാക്കി മാറ്റിയതിൽ പഴയതലമുറ വഹിക്കുന്ന പങ്കും നോവലിൽ ചർച്ച ചെയ്യപെടുന്നുണ്ട്. സ്ത്രീ പുരുഷ സൗഹൃദങ്ങളെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാൻ കഴിയുന്ന പഴഞ്ചൻ ചിന്താഗതിയുടെ പ്രതിനിധിയായി നോവലിൽ നാരംഗ് എന്ന കഥാപാത്രം നമുക്ക് മുന്നിൽ എത്തുന്നു. പഴയതലമുറയുടെയും ...

വെറുപ്പിന്റെ വ്യാപാരികൾ - ടി ഡി രാമകൃഷ്ണൻ

  ടി  ഡി രാമകൃഷ്ണന്റെ എല്ലാ രചനകളിലൂടെയും സഞ്ചരിച്ചാൽ മനസിലാകുന്ന ഒരു വസ്തുത അദ്ദേഹം ഭരണത്തിന്റെ കാണാനൂലുകളെ പ്രത്യക്ഷമായും പരോക്ഷമായും വരച്ചു കാട്ടുന്നു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ എഴുത്തു തന്നെയാണ്. ജനങ്ങളെ തങ്ങളുടെ തടവുകാരായി കാണുന്ന ഏതൊരു  ഭരണവ്യവസ്ഥയും പഴയകാല ഫാസിസത്തെ ക്കാൾ ഭീകരമാണ്. ഭരിക്കുന്നവരുടെ ചിന്താഗതികളും ഭരിക്കപ്പെടുന്നവരുടെ ചിന്താഗതികളും ഒന്നാകണം എന്ന നിലപാട്‌ തന്നെ ഭയാനകം ആണ്.  ഡോ. പി കെ പോക്കർ തന്റെ 'മാറുന്ന നോവൽ രാഷ്ട്രീയ ശരീരത്തിലെ മിത്തും സെക്സും' എന്ന ലേഖനത്തിൽ പറയുന്ന ഒരു വാചകം ഇപ്രകാരമാണ് '' നശിപ്പിക്കുന്തോറും വളരുന്ന ചെടികളും, തകർക്കും തോറും ഉയർന്ന വരുന്ന പ്രതിരോധങ്ങളും, ഉന്മൂലനം ചെയ്യും തോറും പുനർജനിക്കുന്ന വിപ്ലവകാരികളും, ഭൂമിയുടെ ഊർവ്വരത നില നിർത്താൻ അനിവാര്യമായതിനാൽ ഈ കഥകളെല്ലാം യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.'' 'വെറുപ്പിന്റെ വ്യാപാരികൾ' എന്ന കഥ ആരംഭിക്കുന്നത് അർധരാത്രി എഴുത്തുകാരന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ട നാല് കാവി മുണ്ടും കറുത്ത ഷർട്ടും നെറ്റിയിൽ കുങ്കുമവും ചന്ദനവും ഹരിപ്രസാദവു...