ആകാശഭൂമികളുടെ താക്കോൽ -ബി എം സുഹ്‌റ

  ജീവിതത്തിൽ പലർക്കായി പല പല വേഷങ്ങളിൽ സ്വയം പകുത്തു , സ്വന്തമായി ജീവിക്കാൻ മറന്ന് പോയ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ സ്‌ത്രീ ജീവിതം തുറന്നു കാട്ടുന്ന ഒരു നോവൽ. കുടുംബത്തിനകത്തു ഒതുങ്ങി നിൽക്കുന്നത് പുണ്യം നേടാനുള്ള ഉപാധിയാണെന്നും , അല്ലാഹുവിനു അതോടാണ് പ്രിയം എന്നും പറഞ്ഞു പഠിപ്പിക്കുന്ന ഒരു സമൂഹമാണ് നോവലിന്റെ പശ്ചാത്തലം..ഭർത്താവിന്റെ മൂന്നാം ഭാര്യയുടെ സുഖപ്രസവത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയെ കണ്ടു മുട്ടിയപ്പോഴുണ്ടായ അത്ഭുതമാണ് എഴുത്തുകാരിക്ക് ഈ നോവൽ എഴുതാനുള്ള പ്രേരണ..മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം ,തലാഖ്  എന്നിവയെ വിശദമായി അപഗ്രഥിക്കുന്നുണ്ട് ഈ നോവലിൽ.. മറ്റു നോവലുകൾ എഴുതിയപ്പോഴുണ്ടായ സംഘർഷങ്ങളെക്കാൾ കൂടുതൽ ഈ നോവൽ എഴുതുമ്പോൾ തനിക്കുണ്ടായി എന്നും, നിരൂപകർ ഈ പുസ്തകത്തെ പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും വായനക്കാരുടെ ഏറെ കത്തുകൾ കിട്ടി എന്നും എഴുത്തുകാരി പറയുന്നുണ്ട്.. മലയാള നോവൽ ചരിത്രത്തിൽ ഹജ്ജ് അനുഭവങ്ങളെ കുറിച്ച് പറയുന്ന ഒരേയൊരു നോവൽ കൂടിയാണിത് . സ്ത്രീകളെ പാവകളെപോലെയോ, കളിപ്പാട്ടങ്ങൾ പോലെയോ കാണുന്ന സമൂഹത്തെ എഴുത്തുകാരി ഈ നോവലിലൂടെ ചോദ്യം ചെയുന്നുണ്ട്.. ആധിപത്യ പ്രവണതയുള്ള മനോരോഗത്തിനിരരായ പുരുഷ സമൂഹത്തിൽ സ്ത്രീ അനുഭവിക്കേണ്ടി വന്ന സംഘർഷം നോവൽ ചർച്ച ചെയുന്നുണ്ട്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയുടെ മറുകുകൾ, കരിനീല.

ए.आई. और रचनात्मकता: एक नया युग

गोल्डन वीज़ा योजना