ഗാന്ധിജിയുടെ മതവിശ്വാസം ; നമ്മുടേതും - ലേഖനം - രാമചന്ദ്രഗുഹ

പ്രസ്തുത ലേഖനത്തിൽ ദൈവവിശ്വാസം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്ന കാലഘട്ടത്തിൽ ജനിച്ച മതവിശ്വാസത്തിന്റെ അവലോകനം ആണ്.. ഏതെങ്കിലുമൊരു സിദ്ധാന്തത്തിൽ അധിഷ്ഠിതമായ മതവിശ്വാസം ആയിരുന്നില്ല ഗാന്ധിജിയുടേത് ..എല്ലാ മതങ്ങളിൽ നിന്നും അദ്ദേഹം ഉൾകൊണ്ട നല്ല വശങ്ങളുടെ സംഗ്രഹമാണ് അദ്ദേഹത്തിന് മതം..ഗാന്ധിജിയുടെ മതവിശ്വാസത്തിനു ആധാരം കേട്ടറിഞ്ഞ അറിവുകളോ, മതഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ച അറിവുകളോ ആയിരുന്നില്ല..മറിച്ച് , സ്വന്തം പ്രവർത്തനങ്ങളും, അനുഭവങ്ങളും ആയിരുന്നു...ഗാന്ധിജി സദാചാരം ഉൾക്കൊണ്ടത് ബുദ്ധമതത്തിൽ നിന്നാണെങ്കിൽ, അഹിംസയും, ത്യാഗവും ഉൾക്കൊണ്ടത് ജൈനമതത്തിൽ നിന്നും , പൊതുസേവനം ക്രിസ്തുമതത്തിൽ നിന്നുമാണ്..സേവനമാർഗത്തെ മോക്ഷമാർഗമായി കണ്ട മഹാത്മാവാണ് അദ്ദേഹം... മതേതര സോഷ്യലിസ്റ്റുകൾ ഗാന്ധിജിയുടെ മതത്തെ അന്ധവിശ്വാസമായി കണ്ടപ്പോൾ , മുസ്ലിം സമുദായത്തിലെ രാഷ്ട്രീയ നേതാക്കൾ ഹിന്ദു മതത്തെ പരിപോഷിപ്പിക്കാനുള്ള തന്ത്രമായി കണ്ടു..ഹിന്ദു മതതീവ്രവാദികൾ അദ്ദേഹത്തെ ഹിന്ദു പാരമ്പര്യത്തെ നിഷേധിക്കുന്നയാളായി കരുതി..മൂന്നാമത്തെ വിഭാഗത്തിൽ പെട്ട ഗോഡ്സെയാണ് അദ്ദേഹത്തെ വധിച്ചത്..

ദൈവത്തെ നിർഗുണനനും നിരാകാരനും, ആയി കണ്ട ഗാന്ധിജി മനുഷ്യന്റെ ഉള്ളിലെ നല്ല ഗുണങ്ങളെയാണ് ദൈവം എന്ന് വിശേഷിപ്പിച്ചത്...മനുഷ്യനെ തമ്മിൽ തല്ലിപ്പിക്കുന്ന ദൈവത്തെ ഗാന്ധിജി എതിർത്തു..സെഹ്‌നർ യുധിഷ്ഠിരനുമായാണ് ഗാന്ധിജിയെ താരതമ്യം ചെയ്തത്..സെഹ്‌നറുടെ അഭിപ്രായത്തിൽ പാണ്ഡവരും കൗരവരും തമ്മിലുള്ള ഭ്രാത്യഹത്യായുദ്ധം തടയാൻ യുധിഷ്ഠിരന് കഴിയാത്തതു പോലെ ഹിന്ദു മുസ്ലിം സംഘർഷം തടയാൻ ഗാന്ധിജിക്ക്‌ കഴിഞ്ഞില്ല...

“ഞങ്ങൾ ഹിന്ദുക്കളും മുസ്ലിങ്ങളും അച്ഛനമ്മമക്കളെപ്പോലെ തമ്മിൽ ഇടപെടുമെന്ന് ദൈവം സാക്ഷിയായി ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങൾ തമ്മിൽ ഭിന്നതകൾ ഉണ്ടായിരിക്കുന്നതല്ല. അന്യമ തക്കാരന്റെ വേദന ഞങ്ങളുടെയും വേദനയായിരിക്കും. അതു മാറ്റിയെ ടുക്കാൻ ഞങ്ങൾ ഇരുവരും സഹകരിക്കും. മതത്തെയും മതവികാര ങ്ങളെയും പരസ്പരം ബഹുമാനിക്കും. അവനവന്റെ മതം ആചരിക്കു ന്നതിന് പരസ്പരം തടസ്സം നില്ക്കുകയില്ല. മതത്തിന്റെ പേരിൽ അക മങ്ങൾ നടത്താൻ ഞങ്ങൾ തുനിയുകയില്ല.' 

1919-ൽ ഇന്ത്യയിലെ ഹിന്ദുക്കളിൽനിന്നും മുസ്ലിങ്ങളിൽ നിന്നും ഗാന്ധി ആവശ്യപ്പെട്ട പ്രതിജ്ഞ ഓർമിപ്പിച്ചു കൊണ്ടാണ് എഴുത്തുകാരെ ലേഖനം അവസാനിപ്പിക്കുന്നത് .


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയുടെ മറുകുകൾ, കരിനീല.

ए.आई. और रचनात्मकता: एक नया युग

गोल्डन वीज़ा योजना