ആജീവനാന്തം - കെ പി സുധീര
ജീവിതം ജയിലറകളിൽ ഹോമിക്കപെട്ട ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്ന നോവലാണ് ആജീവനാന്തം.. ജയിലിലെ നരകതുല്യമായ ജീവിതവും, നഷ്ടപെട്ട നിറമുള്ള സ്വപ്നങ്ങളുടെ ചാരവും പേറി മരണം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന കുറെ ജീവാത്മാക്കളെ നമുക്ക് ഈ നോവലിൽ കാണാം... വൈകി ലഭിക്കുന്ന നീതിയെക്കാൾ വലിയ ശിക്ഷ മറ്റെന്താണുള്ളത് ?? ഈ നോവൽ എഴുതാനുള്ള പ്രേരണയെ പറ്റി എഴുത്തുകാരി പറയുന്നത് ഇപ്രകാരമാണ് - ''ജയിലിലേക്ക് അയക്കപ്പെട്ട ചിലരൊന്നും തിരിച്ചു വരാൻ ബാക്കിയാകുന്നില്ല..വധശിക്ഷയാണ് മറ്റൊരു ക്ഷുദ്ര നീതി. ഭൂമിയിൽ മനുഷ്യനായി പിറന്നവന്റെ കഴുത്ത് കയറിൽ കുരുക്കി തൂക്കിക്കൊല്ലുന്ന വ്യവസ്ഥ മനുഷ്യത്വരഹിതം എന്നതാണ് എന്റെ എക്കാലത്തെയും തോന്നൽ..ഇത്തരം പ്രേശ്നങ്ങളാണ് ഈയൊരു നോവൽ എഴുതാനുള്ള പ്രേരണ..''
ജയിൽ മോചിതരെ എയ്ഡ്സ് രോഗികളെ അകറ്റി നിർത്തുന്നത് പോലെ മാറ്റി നിർത്തുന്ന പ്രവണതയെ എഴുത്തുകാരി ചോദ്യം ചെയുന്നുണ്ട്.. കുറ്റം ചെയ്തതിന്റെ ശിക്ഷ അനുഭവിച്ചു തീർന്നവനെ പിന്നെയും പിന്നെയും ശിക്ഷിക്കുന്ന സമൂഹം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. ജയിലിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും മനുഷ്യത്വ രഹിതമായ ചുറ്റുപാടുകളും മാറണം എന്നും ഈ നോവലിലൂടെ എഴുത്തുകാരി പറയുന്നു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ