ആ മരത്തെയും മറന്നു മറന്നു ഞാൻ - കെ ആർ മീര
"അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു. അവൾക്കന്ന് പത്തു വയസ്സ്. അവിടെനിന്നാണ് രാധികയുടെ ദുഃഖഗാഥ ആരംഭിക്കുന്നത്. ചെരിപ്പോ കുടയോ മറന്നുപോകുന്നതുപോലെയാണ് അച്ഛൻ അവളെ മറന്നത്. മകളെ വഴിയിൽ മറന്ന് അച്ഛൻ എവിടെയാണ് പോയത് പെരുവഴി യമ്പലം എന്ന ബാറിൽ കയറി മദ്യപിച്ച് പൈങ്കുളം പാർവ്വതിയെന്ന അഭി സാരികയൊത്ത് രമിക്കാൻ..." ഇങ്ങനെ വായനക്കാരെ മുറിവേൽപ്പിച്ചു കൊണ്ടാണ് നോവൽ തുടങ്ങുന്നത്. ആഘാതത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഏകാന്തതയുടെയും കഠിനമായ കഥയാണ് ഈ നോവൽ. ദുഃഖം നിറഞ്ഞു നിൽക്കുന്ന കഥ ആയിരുന്നിട്ടും, ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞത് ചെറിയ നോവൽ ആയതുകൊണ്ട് മാത്രമല്ല, പേജ് മറിക്കാൻ പ്രേരിപ്പിക്കുന്ന മീരയുടെ എഴുത്തു തന്നെയാണ് .. നോവലിൽ പലയിടത്തായി സ്നേഹത്തെ മരമായും, മരത്തിന്റെ ചില്ലയായും, പൂവായും, കായ് ആയും, മുള്ളായും, വേരായും ഒക്കെ ഭംഗിയായി മീര ഉപമിച്ചിരിക്കുന്നു. "സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ. തഴച്ചു നിൽക്കുമ്പോൾ കടപ്പുഴകും. പാട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും." മുൻ പ്രണയത്തിന്റെ ശക്തമായ ഓർമ്മ ഈ നോവലിലെ നായിക രാധികയുടെ ആന്തരി...