പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബ്ലാക്ക് ബ്യൂട്ടി - അന്നാ സിവേൽ

 ''എന്റെ പുതിയ വാസസ്ഥലത്ത് ഞാൻ വളരെ സന്തുഷ്ടനായിരുന്നു.വേണ്ടതെല്ലാം എനിക്കവിടെ ലഭിച്ചു; ഒന്നൊഴികെ. ഞാനുമായി ബന്ധപ്പെട്ട ആളുകളെല്ലാം നല്ലവർ, സ്നേഹമുള്ളവർ എന്റെ ലായമാണെങ്കിൽ കാറ്റും വെളിച്ചവും സുലഭമായി കിട്ടുന്നത്; നല്ല ഭക്ഷണം, നല്ല സുഹൃത്തുക്കൾ. പിന്നെയെന്താണെനിക്കു വേണ്ടത്? ഒന്നുമാത്രം: സ്വാതന്ത്ര്യം കഴിഞ്ഞ മൂന്നരവർഷക്കാലം ഞാൻ പരിപൂർണ്ണസ്വതന്ത്രനായിരുന്നു. എനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത്, ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അന്നെനിക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് എനിക്കതിനു കഴിയില്ല. ഓരോ ആഴ്ചയും. ഓരോ മാസവും. ഇനി വരുന്ന ഓരോ വർഷവും ഞാനീ തൊഴുത്തിനുള്ളിൽ അനുസരണയോടെ നിൽക്കണം. ആവശ്യമുള്ളപ്പോൾ സവാരിക്കു പോകണം. അപ്പോഴും ഓരോ കാൽവെയ്പും ശ്രദ്ധിച്ച് സഞ്ചരിക്കണം. ഉടലങ്ങോളമിങ്ങോളം ബെൽറ്റുകൾ, കണ്ണിനു മുകളിൽ മൂടികൾ. വായ്ക്കുള്ളിൽ ലോഹത്തകിട്. എനിക്കു പരാതിയില്ല. കാരണം, ഞങ്ങൾ കുതിരകളുടെ ജീവിതത്തിന്റെ ഭാഗമാണിതെല്ലാം. എങ്കിലും, എന്നെപ്പോലെ ആരോഗ്യവും യുവത്വവും ഉത്സാഹവുമുള്ള ഒരു കുതിരയ്ക്ക് ഇടയ്ക്കെങ്കിലും വിശാലമായ ഒരു പുൽത്തകിടിയും ശുദ്ധവായുവും തെളിവെയിലും ആവോളമനുഭവിക്കാൻ അവസരം കിട്ടേണ്ടതല്ലേ?'' ബ്ല...

രണ്ടാമൂഴം - എം ടി വാസുദേവൻ

 ഭൗതികമായ സമ്പത്തുകളൊക്കെ ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പുറപ്പെടുന്ന പാണ്ഡവരെ കാണിച്ചുകൊണ്ട്, ഭീമന്റെ ചിന്തകളിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. പാണ്ഡവ കൗരവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പേരെ വധിച്ച ഭീമൻ  ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രമാണ്. ഭീമന്റെ ആകുലതകളിലൂടെയാണ് ഓരോ കഥാപാത്രവും നമ്മുടെ മുന്നിലെത്തുന്നത്. ചക്രവ്യൂഹത്തെ തകർക്കുന്നതിനിടയിൽ മരിച്ച അഭിമന്യുവിന്റെ  വീരഗാഥ പാടി പുകഴ്ത്തുന്നതിനിടയിൽ അർജുനന്റെ ജീവൻ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത ഭീമ-ഹിഡുംബി  ദമ്പതികളുടെ മകനായ ഘടോൽകചനെ കാട്ടാളനായതുകൊണ്ട്  സൗകര്യപൂർവ്വം മറക്കുന്ന സംഭവം എടുത്തു കാണിക്കുന്നതിലൂടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിയുടെ വേരുകൾ എത്ര പഴക്കമുള്ളതാണെന്ന് എഴുത്തുകാരൻ നമ്മെ ഓർമിപ്പിക്കുന്നു. വൃകോദരൻ  എന്ന് വിളിച്ച്  എല്ലാവരും കളിയാക്കുന്ന  ഭീമന്റെ നേട്ടങ്ങളെ കണ്ടെത്തുകയാണ് എംടി ഈ നോവലിലൂടെ. വ്യാസനാൽ എഴുതപ്പെട്ട മഹാഭാരതം വായിക്കുമ്പോൾ കിട്ടുന്ന കാഴ്ചപ്പാടിനപ്പുറം സത്യത്തിന്റെ മറ്റൊരു കാഴ്ചപ്പാടിലേക്ക് മലയാളിയെ ഈ നോവൽ കൊണ്ടുപോകുന്നു. പാണ്ഡവരിൽ രണ്ടാമനായ സഹോദരന്മാർ അരങ്ങു കീഴടക്കി വാഴു മ്പ...