പോസ്റ്റുകള്‍

अयोध्या तथा अन्य कविताएँ - यतींद्र मिश्र

 इस कविता संग्रह से कवि यतींद्र  मिश्र   व्यापक ज़मीन पर अपने विचारों के साथ खड़े नज़र आते हैं। उसने अपने समय की आहटों को सफलतापूर्वक पेश की है। प्रस्तुत कविताएँ कवि के व्यक्तिगत समाज व पडोस के जीवन को गहरी अंतर्दृष्टि से विश्लेषित करती हैं । प्रस्तुत कविता संग्रह मुख्य रूप से चार खंडों में विभक्त है।  प्रस्तुत खंड कवि के सामाजिक सरोकार से ज़्यादा व्यक्तिगत उलझनों को रेखांकित करता है। प्रस्तुत व्यक्तिगत उलझनों से पाठक आसानी से तादात्म्य  हो जाते हैं ।  जहाँ कवि की  रिश्ता उसके समाज से होता हुआ घर, आँगन और लोक से गुजरता है तथा इतिहास, परम्परा और स्मृति से बार- बार सार्थक संवाद करता है। फिर चाहे वह "कविता का रंग' में मीर और मोमिन के बहाने पिता की आत्मीय चर्चा हो, 'कील' में समाज के सबसे निम्नतम व्यक्ति की पीड़ा का स्वर हो अथवा 'झील, पानी, पत्ता और आदमी' में सहमेल की सार्थकता को वाणी देती समाजोन्मुख वैचारिकता, सभी जगह कविता आश्वस्त करती है। 'कविता का रंग' नामक कविता में कवि कविता के रंग  की खोज करके अंत में इस  निष्कर्ष पर पहुँचे कि  कव...

दहेज कहानी- रवींद्रनाथ

  विवाह योग्य उम्र की महिला को मृत्यु तक अपने साथ रखने के लिए पुरुषों द्वारा दिया जाने वाला या माँगे जाने वाला इनाम, एक महिला की देखभाल के लिए एक पुरुष को दी जाने वाली मजदूरी, एक महिला जन्म की कीमत दहेज को विभिन्न व्याख्याओं में जाना जाता है।  दहेज, अक्सर खुले तौर पर और गुप्त रूप से मांगा जाता है।, दहेज और पॉकेट मनी के रूप में जाना जाने वाला सामाजिक अभिशाप भावी जीवन के पथ पर एक काली छाया डालता है। रवींद्रनाथ  द्वारा लिखित 'दहेज' नामक कहानी विषय वस्तु की दृष्टि से देखें तो दहेज पर लिखित सफल कहानी है। जीवन के अंतिम पर्वों में एक दिन उन्होंने कहा था- " पहली बार  मैंने स्त्रियों का पक्ष लेते हुए 'स्त्री का पत्र' कहानी की रचना की थी।" उन्हें याद नहीं रहा कि अपनी पहली कहानी भी स्त्रियों के साथ खड़ा होकर लिखा था। रविंद्र की कहानियाँ जीवन के विभिन्न अनुभवों, सच्चाईयों पहलुओं सजर्क के सरोकारों तथा परिवेश के प्रति अपनी गहरी चिंताओं को  जहाँ बड़े मार्मिक ढंग से अभिव्यक्त करती हैं, वहाँ एक सजग साहित्य निर्माता के नाते अपने सकारात्मक दृष्टिकोण को ही हमारे सामने रखती हैं। ...

ഇനി ഞാൻ ഉറങ്ങട്ടെ- പി കെ ബാലകൃഷ്ണൻ

  "ഇന്നലെ വഴിതെറ്റിപ്പോയ ഉറക്കം ഇന്ന് കണ്ണുകളിൽ നേരത്തെ കൂടണഞ്ഞു പണയപ്പെടുത്തിയ ഹൃദയം സുരക്ഷിതമാണെന്ന് തിരിച്ചറിവിൽ ഇനി ഞാൻ ഉറങ്ങട്ടെ"  1974 കേരള സാഹിത്യ അക്കാദമി അവാർഡും 1978 വയലാർ രാമവർമ്മ സാഹിത്യ അവാർഡും നേടിയ ശ്രദ്ധേയമായ മലയാളത്തിന്റെ നോവലാണ് പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന് നോവൽ. ഈ നോവൽ കർണ്ണന്റെ  കഥ ദ്രൗപതിയുടെ ചിന്തകളിലൂടെ കാണിക്കുന്നു. നോവൽ തുടങ്ങുന്നത് യുദ്ധഭൂമിയിൽ യുദ്ധം അവസാനിക്കുന്നിടത്ത് നിന്നാണ്.  കർണ്ണൻ മൂത്ത സഹോദരൻ  ആണെന്ന വസ്തുത യുധിഷ്ഠിരനെ  ജീവിതത്തിൽ വിരക്തനാകുന്നു. ഈ ഭാവമാറ്റം ദ്രൗപതിയിൽ    ചലനം സൃഷ്ടിക്കുന്നു. അസ്വസ്ഥതകളിൽ തുടങ്ങിയ അന്വേഷണം സൂതപുത്രനായി ജീവിക്കേണ്ടിവന്ന  പാണ്ഡവ രാജകുമാരൻ കർണ്ന്റെ  കഥയിൽ അവസാനിക്കുന്നു. പാണ്ഡവരിൽ  മൂത്ത പുത്രനായ കർണ്ണനെ, പാണ്ഡവ പക്ഷത്തിന്റെ രാജാവാകേണ്ട കർണ്ണനെ  യുദ്ധത്തിൽ ചതിപ്രയോഗത്തിലൂടെ വീഴ്ത്തിയാണ് തൻറെ ഭർത്താക്കന്മാർ തനിക്ക് നീതി വാങ്ങിത്തന്നത് എന്ന ചിന്ത ദ്രൗപതിയെ തളർത്തുന്നു. ജീവിതത്തിൻറെ അർത്ഥശൂന്യത  വീണ്ടും വീണ്ടും വ്യക്തമാക്കി കൊണ്ടാണ് നോവൽ അവസാനിക്ക...

Riot- കലാപം -ശശി തരൂർ

ഇന്ത്യയിലെ ഒരു അമേരിക്കൻ സ്ത്രീയുടെ മരണം സമൂഹത്തെ  അലട്ടുന്ന മതപരമായ സംഘർഷങ്ങളെക്കുറിച്ചുള്ള ചിന്തനീയവും സാമൂഹ്യശാസ്ത്രപരമായി കൃത്യവുമായ ഒരു നോവലാണ് കലാപം . 1989 സെപ്‌റ്റംബർ 30-ന്, ന്യൂ ഡൽഹിക്ക് കിഴക്കുള്ള സലിൽഗഡ് പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട ഒരു കലാപത്തിൽ, ജനസംഖ്യാ നിയന്ത്രണ സംഘടനയുടെ സന്നദ്ധപ്രവർത്തകയായ പ്രിസില്ല ഹാർട്ട് എന്ന 24-കാരി കുത്തേറ്റു മരിച്ചു. ഏതാനും ആഴ്‌ചകൾക്കുശേഷം, പ്രിസില്ലയുടെ വിവാഹമോചിതരായ മാതാപിതാക്കളായ കാതറിനും റുഡ്യാർഡ് ഹാർട്ടും അവളുടെ ഇഫക്‌റ്റുകൾ എടുക്കുന്നതിനും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുമായി സലിൽഗഡിലേക്ക് യാത്ര ചെയ്യുന്നു. പ്രിസില്ലയുടെ സലിൽഗഡിലെ  താമസത്തിൽ പങ്കെടുത്ത അമേരിക്കകാർ, ഇന്ത്യക്കാർ തുടങ്ങി  വിവിധ കഥാപാത്രങ്ങളുടെ   വിവരണങ്ങളിലൂടെ  തരൂർ പുസ്തകത്തെ വിഭജിക്കുന്നു. പ്രിസില്ലയുടെ കത്തുകളിൽ നിന്നും ഡയറികളിൽ നിന്നും, കഥയുടെ ചുരുളഴിയുന്നതിനോടൊപ്പം ആ കാലത്തെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുകയും ചെയുന്നുണ്ട്. വിവാഹിതനായ ജില്ലാ മജിസ്‌ട്രേറ്റായ ലക്ഷ്മണുമായി പ്രിസില്ലയ്ക്ക് ഒരു ദുഷ്‌കരമായ ബന്ധമുണ്ട്, പട്ടണത്തിന് പുറത്തുള്ള ആരു...

കെ വി മണികണ്ഠൻ- മൂന്നാമിടങ്ങൾ

 ''ഭാരത സംസ്കാരം സദാ ചാരി നിന്ന് സംരക്ഷിക്കുന്നവർ ഇവിടെ വച്ച് വായന നിർത്തുക. ഈ പുസ്തകം നിങ്ങൾക്കുള്ളതല്ല. മഹാഭാരതം, ഗദ്യം വായിക്കുക എല്ലാ ഭാവങ്ങളും അത് പൂർത്തിയായാൽ നിങ്ങൾ പിന്നെ സദാ ചാരാൻ നിൽക്കില്ല. അപ്പോൾ നിങ്ങൾക്ക് ഈ പുസ്തകം വായിക്കാം'' എന്ന കുറിപ്പോടെയാണ്  നോവൽ ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ  എഴുത്തുകാരൻ പറയുന്നു ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികമല്ല. എല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആണ് . കഥാപാത്രങ്ങളുടെ പേരുകൾ, സ്ഥലങ്ങൾ കാലം ഇവയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളും മറ്റു അങ്ങനെ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്ത്രീ പുരുഷ ബന്ധങ്ങളുടെ അനുഭവങ്ങളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ഇന്ദിര, ഡാലിയ ,അഹല്യ, നരേന്ദ്രൻ  തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. സഹോദരന്റെ  കുഞ്ഞിനെ പ്രസവിച്ച ഇന്ദിര എന്ന എഴുത്തുകാരി വിവാഹം കഴിക്കാതെ അമ്മയായവളാണ് .  പുരുഷത്വത്തിന്റെ നിലാവ് കണ്ടെത്തിയ നാൾ മുതൽ അത് കാണിച്ച് തന്ന ഭാനുമതി ചേച്ചിയുടെ പിയേഴ്സ് മണത്തോട് എന്നുമിഷ്ടമാണ് ചിത്രകാരൻ  നരേന്ദ്രന്. അച്ഛനോട് പിണങ്ങി നാടുവിട്ട നരേന്ദ്രൻ പിന്...

ബ്ലാക്ക് ബ്യൂട്ടി - അന്നാ സിവേൽ

 ''എന്റെ പുതിയ വാസസ്ഥലത്ത് ഞാൻ വളരെ സന്തുഷ്ടനായിരുന്നു.വേണ്ടതെല്ലാം എനിക്കവിടെ ലഭിച്ചു; ഒന്നൊഴികെ. ഞാനുമായി ബന്ധപ്പെട്ട ആളുകളെല്ലാം നല്ലവർ, സ്നേഹമുള്ളവർ എന്റെ ലായമാണെങ്കിൽ കാറ്റും വെളിച്ചവും സുലഭമായി കിട്ടുന്നത്; നല്ല ഭക്ഷണം, നല്ല സുഹൃത്തുക്കൾ. പിന്നെയെന്താണെനിക്കു വേണ്ടത്? ഒന്നുമാത്രം: സ്വാതന്ത്ര്യം കഴിഞ്ഞ മൂന്നരവർഷക്കാലം ഞാൻ പരിപൂർണ്ണസ്വതന്ത്രനായിരുന്നു. എനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത്, ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അന്നെനിക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് എനിക്കതിനു കഴിയില്ല. ഓരോ ആഴ്ചയും. ഓരോ മാസവും. ഇനി വരുന്ന ഓരോ വർഷവും ഞാനീ തൊഴുത്തിനുള്ളിൽ അനുസരണയോടെ നിൽക്കണം. ആവശ്യമുള്ളപ്പോൾ സവാരിക്കു പോകണം. അപ്പോഴും ഓരോ കാൽവെയ്പും ശ്രദ്ധിച്ച് സഞ്ചരിക്കണം. ഉടലങ്ങോളമിങ്ങോളം ബെൽറ്റുകൾ, കണ്ണിനു മുകളിൽ മൂടികൾ. വായ്ക്കുള്ളിൽ ലോഹത്തകിട്. എനിക്കു പരാതിയില്ല. കാരണം, ഞങ്ങൾ കുതിരകളുടെ ജീവിതത്തിന്റെ ഭാഗമാണിതെല്ലാം. എങ്കിലും, എന്നെപ്പോലെ ആരോഗ്യവും യുവത്വവും ഉത്സാഹവുമുള്ള ഒരു കുതിരയ്ക്ക് ഇടയ്ക്കെങ്കിലും വിശാലമായ ഒരു പുൽത്തകിടിയും ശുദ്ധവായുവും തെളിവെയിലും ആവോളമനുഭവിക്കാൻ അവസരം കിട്ടേണ്ടതല്ലേ?'' ബ്ല...

രണ്ടാമൂഴം - എം ടി വാസുദേവൻ

 ഭൗതികമായ സമ്പത്തുകളൊക്കെ ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പുറപ്പെടുന്ന പാണ്ഡവരെ കാണിച്ചുകൊണ്ട്, ഭീമന്റെ ചിന്തകളിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. പാണ്ഡവ കൗരവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പേരെ വധിച്ച ഭീമൻ  ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രമാണ്. ഭീമന്റെ ആകുലതകളിലൂടെയാണ് ഓരോ കഥാപാത്രവും നമ്മുടെ മുന്നിലെത്തുന്നത്. ചക്രവ്യൂഹത്തെ തകർക്കുന്നതിനിടയിൽ മരിച്ച അഭിമന്യുവിന്റെ  വീരഗാഥ പാടി പുകഴ്ത്തുന്നതിനിടയിൽ അർജുനന്റെ ജീവൻ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത ഭീമ-ഹിഡുംബി  ദമ്പതികളുടെ മകനായ ഘടോൽകചനെ കാട്ടാളനായതുകൊണ്ട്  സൗകര്യപൂർവ്വം മറക്കുന്ന സംഭവം എടുത്തു കാണിക്കുന്നതിലൂടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിയുടെ വേരുകൾ എത്ര പഴക്കമുള്ളതാണെന്ന് എഴുത്തുകാരൻ നമ്മെ ഓർമിപ്പിക്കുന്നു. വൃകോദരൻ  എന്ന് വിളിച്ച്  എല്ലാവരും കളിയാക്കുന്ന  ഭീമന്റെ നേട്ടങ്ങളെ കണ്ടെത്തുകയാണ് എംടി ഈ നോവലിലൂടെ. വ്യാസനാൽ എഴുതപ്പെട്ട മഹാഭാരതം വായിക്കുമ്പോൾ കിട്ടുന്ന കാഴ്ചപ്പാടിനപ്പുറം സത്യത്തിന്റെ മറ്റൊരു കാഴ്ചപ്പാടിലേക്ക് മലയാളിയെ ഈ നോവൽ കൊണ്ടുപോകുന്നു. പാണ്ഡവരിൽ രണ്ടാമനായ സഹോദരന്മാർ അരങ്ങു കീഴടക്കി വാഴു മ്പ...