പോസ്റ്റുകള്‍

ഫാസിസവും സംഘ് പരിവാറും - എം കെ മുനീർ

   ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ 1998 ലെ സി അച്യുതമേനോൻ പുരസ്‌കാരം നേടിയ ഒരു കൃതിയാണിത്. രാഷ്ട്രീയ നേതാവായ എഴുത്തുകാരൻ ഈ കൃതിയിലുടനീളം ഫാസിസത്തിന്റെ ഒരു സമഗ്രമായ ചിത്രം വായനക്കാരന് നല്കുന്നതിനോടൊപ്പം ഇന്നത്തെ രാഷ്ട്രീയത്തിൽ ഒളിഞ്ഞിരിക്കുന്ന ഫാസിസത്തിന്റെ ശേഷിപ്പുകൾ കാണിച്ചു തരുകയും ചെയ്യുന്നുണ്ട്. മതേതര രാജ്യത്ത് മതത്തിന്റെ പേരിൽ  നടക്കുന്ന അസ്വാരസ്യങ്ങൾ ഈ പുസ്തകം വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. മതം രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയതും അല്ല മാറ്റിയതും മതേതരം എന്ന മഹത്തായ ആശയത്തെ മതനിന്ദ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത വർഗീയ ശക്‌തികളെ തെളിവ് സഹിതം എഴുത്തുകാരൻ വായനക്കാർക്ക് മുന്നിൽ കൊണ്ട് വരുന്നു. ഫാസിസത്തിന്റെ ആരംഭം മുതൽ അതിന്റെ പുതിയ ഭയാനകമായ രൂപം വരെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. പൈതൃകം അറിയാതെ പരസ്പരം പൊരുതി മരിച്ച ഹിന്ദു മുസ്ലിം സഹോദരങ്ങളുടെ വേദനിക്കുന്ന ഓർമകളിൽ സ്വയം സമർപ്പിച്ചു കൊണ്ടാണ് മുനീർ ഈ പുസ്‌തകം എഴുതി തുടങ്ങിയത്.. ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത ഇതിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വസ്തുതകൾക്കും പര്യപ്തമായ തെളിവുകൾ ചൂണ്ടി കാണിക്കുന്നു എന്നുള്ളതാണ്. 

ആ മരത്തെയും മറന്നു മറന്നു ഞാൻ - കെ ആർ മീര

 "അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു. അവൾക്കന്ന് പത്തു വയസ്സ്. അവിടെനിന്നാണ് രാധികയുടെ ദുഃഖഗാഥ ആരംഭിക്കുന്നത്. ചെരിപ്പോ കുടയോ മറന്നുപോകുന്നതുപോലെയാണ് അച്ഛൻ അവളെ മറന്നത്. മകളെ വഴിയിൽ മറന്ന് അച്ഛൻ എവിടെയാണ് പോയത് പെരുവഴി യമ്പലം എന്ന ബാറിൽ കയറി മദ്യപിച്ച് പൈങ്കുളം പാർവ്വതിയെന്ന അഭി സാരികയൊത്ത് രമിക്കാൻ..."  ഇങ്ങനെ  വായനക്കാരെ മുറിവേൽപ്പിച്ചു കൊണ്ടാണ് നോവൽ തുടങ്ങുന്നത്. ആഘാതത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഏകാന്തതയുടെയും കഠിനമായ കഥയാണ് ഈ നോവൽ. ദുഃഖം നിറഞ്ഞു നിൽക്കുന്ന കഥ ആയിരുന്നിട്ടും, ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞത് ചെറിയ നോവൽ ആയതുകൊണ്ട് മാത്രമല്ല, പേജ് മറിക്കാൻ പ്രേരിപ്പിക്കുന്ന മീരയുടെ എഴുത്തു തന്നെയാണ് .. നോവലിൽ പലയിടത്തായി സ്നേഹത്തെ മരമായും, മരത്തിന്റെ ചില്ലയായും, പൂവായും, കായ് ആയും, മുള്ളായും, വേരായും ഒക്കെ ഭംഗിയായി  മീര ഉപമിച്ചിരിക്കുന്നു. "സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ. തഴച്ചു നിൽക്കുമ്പോൾ കടപ്പുഴകും. പാട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും." മുൻ പ്രണയത്തിന്റെ ശക്തമായ ഓർമ്മ ഈ നോവലിലെ നായിക  രാധികയുടെ ആന്തരി...

മീരസാധു - കെ ആർ മീര

 പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ട , ജഡമായ ശരീരത്തെ ജീവിപ്പിക്കുന്ന പകയെന്ന സ്പന്ദനത്തിന്റെ ശക്തിയിൽ തന്റെ ജന്മദിനത്തിൽ മീരയായി പുനർജനിച്ച  തുളസിയുടെ മനോവ്യാപാരങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.  അയ്യായിരത്തിലേറെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന, നമ്മൾ പുണ്യ നഗരിയെന്നു വിശേഷിപിക്കുന്ന unofficialy വിധവകളുടെ നഗരം എന്നറിയപ്പെടുന്ന  മധുര ഈ നോവലിന്റെ പശ്ചാത്തലമാണ്. പുലർച്ചെ യമുനയിൽ കുളിച്ച്, തന്റെ മൊട്ടത്തല സാരിത്തലപ്പാൽ മറച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ സ്വയം വെന്തുരുകി അവൾ ഭഗവാൻ കൃഷ്ണന്റെ  വിധവയായി നീണ്ട പന്ത്രണ്ടു വർഷങ്ങൾ ധർമശാലയിൽ കഴിച്ചു കൂട്ടി. എട്ടുവർഷം മാത്രംനീണ്ടുനിന്ന ദാമ്പത്യം അവളുടെ സിരകളിൽ വിഷവും പകയും നിറച്ചു. ഐ.ഐ.ടിയിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്ന  അവൾ മാധവന്റെ പൊള്ളയായ സ്നേഹത്തിൽ  വിശ്വസിച്ച് ഐ.ജിയായിരുന്ന തന്റെ അച്ഛനെയും, രോഗിയായ അമ്മയെയും, രണ്ട് സഹോദരിമാരെയും വിനയനെയും ഉപേക്ഷിച്ചു  അവൾ മാധവനുമായി ഒളിച്ചോടി. മാധവനുമായി വിവാഹ ജീവിതം തുടക്കത്തിൽ മധുരമേറിയതായിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ പരസ്ത്രീഗമനങ്ങളിൽ മനം മടുത്ത അവൾ പ്രതികാ...

അമ്മ - മാക്സിം ഗോർക്കി

തന്റെ എഴുത്തിന്റെ കേന്ദ്രത്തിൽ സാധാരണ മനുഷ്യർക്ക് സ്ഥാനം കൊടുത്ത ഒരു അതുല്യനായ എഴുത്തുകാരനാണ് മാക്സിം ഗോർക്കി. ഹിന്ദി സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ हाशिए कृत ആയ അതായത് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ എഴുത്തുകാരൻ വളരെ ആർദ്രതയോടെ അവതരിപ്പിക്കുകയായിരുന്നു ഗോർക്കി തന്റെ രചനകളിലൂടെ.. അദ്ദേഹത്തിന്റെ പേര് സാഹിത്യലോകത്തു സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത നോവലാണ് ഒക്ടോബർ വിപ്ലവത്തിന്റെയും, റഷ്യൻ വിപ്ലവത്തിന്റെയും പശ്ചാത്തലത്തിൽ എഴുതപെട്ട അമ്മ എന്ന നോവൽ. പിലഗേയ നിലോവ്ന എന്ന മധ്യവയസ്‌കയായ  അമ്മയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം...കഥാനായകൻ പാവേൽ വ്ളാസോവിന്റെ അമ്മയാണ് അവർ . ഭർത്താവിന്റെ  കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും ഭര്‍ത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ അവരെ  ചിന്തിപ്പിക്കാൻ , ജീവിതത്തിലേക്ക് കൊണ്ട് വരാൻ  പാവേല്‍ വ്‌ലാസോവ് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. ''അമ്മ എന്തു സുഖമാണ് അറിഞ്ഞിട്ടുള്ളത്? ഓര്‍മ്മിക്കാനായി എന്താണ് കൈവശമുള്ളത്'' ഈ ചോദ്യമാണ് അമ്മയെ ഉണർത്തുന്നത്. ഈ  ചോദ്യം എന്നും പ്രസക്തിയുള്ളതും ആർക്കും ആരോടും അല്ലെങ്ക...

മാലാഖയുടെ മറുകുകൾ, കരിനീല.

 ഈ പുസ്തകത്തിൽ 2 നോവെല്ലകൾ ഉണ്ട്. മാലാഖയുടെ മറുകുകൾ, കരിനീല.  മാലാഖയുടെ മറുകുകൾ - ആഞ്ചല എന്ന സ്ത്രീയെയും അവളുടെ മക്കളെയും പിന്തുടരുന്നു. ഏഞ്ചല ഒരു പ്രഹേളികയായിരുന്നു, എന്നിട്ടും വളരെ സത്യസന്ധനായിരുന്നു. വരികൾക്കിടയിൽ ഒരുപാട് വായിക്കാനുള്ള ഒരു കഥ..കരിനീല - ഒരു സ്ത്രീ തന്റെ കാമുകനെ തിരയുന്നതാണ്  ഇതിവൃത്തം. ആശയം കൗതുകകരവും  വ്യക്തി ആഖ്യാനം അതിമോഹവും ആയിരുന്നു .''അനുഭവമായതുകൊണ്ട് സത്യസന്ധത സത്യസന്ധത കൂടുന്നിടത്തു സദാചാരം കുറയും. തുടർന്നു വായിക്കും മുമ്പ് ജാഗ്രത' ഇനിയും സമയമുണ്ട്. പേജ് ഇവിടെ അടയ്ക്കാം. അല്ലെങ്കിൽ മറിക്കാം. അവനവന്റെ ചാരിത്ര്യവും മനസ്സമാധാനവും താഴെ വീണുപോകാതെ മുറുകെപ്പിടിക്കണ്ടതു വായനക്കാരുടെ ഉത്തരവാദിത്വമാണ്. മുന്നോട്ടുള്ള വായന കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗികൾ, എന്റെ ഭർത്താവ എന്നിവർക്കു തീരെ അഭിലഷണീയമല്ല.ആത്മബലമുള്ളവർ മാത്രം തുടർന്നു വായിക്കുക.'' _ എന്ന മുന്നറിയിപ്പോടെയാണ് കരിനീലയിൽ കെ ആർ മീര ഒരു സ്ത്രീയുടെ ജീവിതം അനുഭവിക്കാൻ നമ്മെ കൊണ്ടുപോകുന്നത് . അവൾ കുടുംബത്തോടൊപ്പം സുഖജീവിതം നയിക്കുന്നു. എന്നാൽ അവൾ തൃപ്തനാണോ? ഭൗതിക നേട്ടങ്ങളിലൂടെ അവൾ നേടാൻ ശ്രമിക്കുന്ന...

ആജീവനാന്തം - കെ പി സുധീര

ജീവിതം ജയിലറകളിൽ ഹോമിക്കപെട്ട ഒരു പറ്റം മനുഷ്യരുടെ കഥ പറയുന്ന നോവലാണ് ആജീവനാന്തം.. ജയിലിലെ നരകതുല്യമായ ജീവിതവും, നഷ്ടപെട്ട നിറമുള്ള സ്വപ്നങ്ങളുടെ ചാരവും പേറി മരണം മാത്രം മുന്നിൽ കണ്ട് ജീവിക്കുന്ന കുറെ ജീവാത്മാക്കളെ നമുക്ക് ഈ നോവലിൽ കാണാം... വൈകി ലഭിക്കുന്ന നീതിയെക്കാൾ വലിയ ശിക്ഷ മറ്റെന്താണുള്ളത് ?? ഈ നോവൽ എഴുതാനുള്ള പ്രേരണയെ പറ്റി എഴുത്തുകാരി പറയുന്നത് ഇപ്രകാരമാണ് - ''ജയിലിലേക്ക് അയക്കപ്പെട്ട ചിലരൊന്നും തിരിച്ചു വരാൻ ബാക്കിയാകുന്നില്ല..വധശിക്ഷയാണ് മറ്റൊരു ക്ഷുദ്ര നീതി. ഭൂമിയിൽ മനുഷ്യനായി പിറന്നവന്റെ കഴുത്ത് കയറിൽ കുരുക്കി തൂക്കിക്കൊല്ലുന്ന വ്യവസ്ഥ മനുഷ്യത്വരഹിതം എന്നതാണ് എന്റെ എക്കാലത്തെയും തോന്നൽ..ഇത്തരം പ്രേശ്നങ്ങളാണ്  ഈയൊരു നോവൽ എഴുതാനുള്ള പ്രേരണ..'' ജയിൽ മോചിതരെ എയ്ഡ്സ് രോഗികളെ അകറ്റി നിർത്തുന്നത് പോലെ മാറ്റി നിർത്തുന്ന പ്രവണതയെ എഴുത്തുകാരി ചോദ്യം ചെയുന്നുണ്ട്.. കുറ്റം ചെയ്തതിന്റെ ശിക്ഷ അനുഭവിച്ചു തീർന്നവനെ പിന്നെയും പിന്നെയും ശിക്ഷിക്കുന്ന സമൂഹം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. ജയിലിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും മനുഷ്യത്വ രഹിതമായ ചുറ്റുപാടുകളും മാറണം എന...

ഗാന്ധിജിയുടെ മതവിശ്വാസം ; നമ്മുടേതും - ലേഖനം - രാമചന്ദ്രഗുഹ

പ്രസ്തുത ലേഖനത്തിൽ ദൈവവിശ്വാസം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്ന കാലഘട്ടത്തിൽ ജനിച്ച മതവിശ്വാസത്തിന്റെ അവലോകനം ആണ്.. ഏതെങ്കിലുമൊരു സിദ്ധാന്തത്തിൽ അധിഷ്ഠിതമായ മതവിശ്വാസം ആയിരുന്നില്ല ഗാന്ധിജിയുടേത് ..എല്ലാ മതങ്ങളിൽ നിന്നും അദ്ദേഹം ഉൾകൊണ്ട നല്ല വശങ്ങളുടെ സംഗ്രഹമാണ് അദ്ദേഹത്തിന് മതം..ഗാന്ധിജിയുടെ മതവിശ്വാസത്തിനു ആധാരം കേട്ടറിഞ്ഞ അറിവുകളോ, മതഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ച അറിവുകളോ ആയിരുന്നില്ല..മറിച്ച് , സ്വന്തം പ്രവർത്തനങ്ങളും, അനുഭവങ്ങളും ആയിരുന്നു...ഗാന്ധിജി സദാചാരം ഉൾക്കൊണ്ടത് ബുദ്ധമതത്തിൽ നിന്നാണെങ്കിൽ, അഹിംസയും, ത്യാഗവും ഉൾക്കൊണ്ടത് ജൈനമതത്തിൽ നിന്നും , പൊതുസേവനം ക്രിസ്തുമതത്തിൽ നിന്നുമാണ്..സേവനമാർഗത്തെ മോക്ഷമാർഗമായി കണ്ട മഹാത്മാവാണ് അദ്ദേഹം... മതേതര സോഷ്യലിസ്റ്റുകൾ ഗാന്ധിജിയുടെ മതത്തെ അന്ധവിശ്വാസമായി കണ്ടപ്പോൾ , മുസ്ലിം സമുദായത്തിലെ രാഷ്ട്രീയ നേതാക്കൾ ഹിന്ദു മതത്തെ പരിപോഷിപ്പിക്കാനുള്ള തന്ത്രമായി കണ്ടു..ഹിന്ദു മതതീവ്രവാദികൾ അദ്ദേഹത്തെ ഹിന്ദു പാരമ്പര്യത്തെ നിഷേധിക്കുന്നയാളായി കരുതി..മൂന്നാമത്തെ വിഭാഗത്തിൽ പെട്ട ഗോഡ്സെയാണ് അദ്ദേഹത്തെ വധിച്ചത്.. ദൈവത്തെ നിർഗുണനനും നിരാകാരനും, ആയി കണ്ട ഗ...